കോട്ടയം: വായനാദിനാചരണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 30 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
വിദ്യാർത്ഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി അതിരമ്പുഴ സെന്റ് മേരീസ് ജി.എച്ച്.എസിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് 24 നു 'പ്രചോദനം' ഔട്ട്രീച്ച് പരിപാടി സംഘടിപ്പിക്കും. പുസ്തക പ്രകാശനം, വായനക്കാരുടെ കൂട്ടായ്മ രൂപീകരണം, പുസ്തക കൈമാറ്റ പദ്ധതി എന്നിവയും ദിനാചരണത്തിന്റെ ഭാഗമായുണ്ടാകും. ഡിജിറ്റൽ വായന ജനകീയമാക്കുന്നതിന്റെ ഭാഗമായി 'ഋറ്വലേൃ ആപ്പ്: ഉപയോഗവും സാധ്യതകളും' എന്ന വിഷയത്തിൽ പ്രത്യേക സെമിനാറും ഇതോടൊപ്പം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |