കൂരോപ്പട: നിയന്ത്രണം നഷ്ടപ്പെട്ട കാർ മറ്റൊരു കാറിലും ബൈക്കിലും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഇന്നലെ രാത്രി എട്ടോടെ കൂരോപ്പട കവലയ്ക്ക് സമീപത്തെ എസ്.എൻ.ഡി.പി ശാഖ മന്ദിരത്തിന് മുൻപിലായിരുന്നു അപകടം. മണിമല കാരിക്കാട്ടൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിലെത്തിയ കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഇവർ കുമരകത്തേക്ക് പോകുകയായിരുന്നു. ബൈക്ക് യാത്രികനെയും കാർ യാത്രികരായ രണ്ടുപേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂവപ്പൊയ്ക സ്വദേശിയാണ് ബൈക്ക് യാത്രികൻ. പാമ്പാടി പൊലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |