SignIn
Kerala Kaumudi Online
Friday, 19 June 2026 5.08 AM IST

തെരുവ്‌ നായ ആക്രമണം രണ്ടുപേർക്ക് പരിക്ക്

kobsisiliaymma

കോട്ടയം: തെരുവ്‌ നായയുടെ ആക്രമണത്തിൽ കുട്ടിയുൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. മന്ദിരം ജനതാ റോഡിലെ അയ്യംകുളം വീട്ടിൽ പ്രതീഷിന്റെ മകൻ മാധവൻ (9), കളത്തിപ്പറമ്പിൽ തമ്പാൻ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് മന്ദിരം ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. വീടിന് മുന്നിൽ നിന്നിരുന്ന മാധവന്റെ മൂക്കിൽ നായയുടെ നഖം കൊണ്ട് മുറിവേൽക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന തമ്പാന്റെ വിരലിൽ നായ കടിക്കുകയും ചെയ്തു. പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് തെരുവ്‌നായ ശല്യം രൂക്ഷമാണെന്നും നിരവധി നായകൾ അലഞ്ഞുതിരിയുന്നതായും നാട്ടുകാർ പരാതിപ്പെട്ടു. അതേസമയം, ആക്രമണം നടന്ന പ്രദേശത്ത് ഇന്നലെ രാവിലെ ഒരു തെരുവ്‌ നായയെ ചത്തനിലയിൽ കണ്ടെത്തി. ഇത് ആക്രമണം നടത്തിയ അതേ നായയാണോയെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. പേവിഷബാധയുണ്ടോയെന്ന് കണ്ടെത്തുന്നതിനായി നായയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവല്ലയിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL