SignIn
Kerala Kaumudi Online
Friday, 19 June 2026 5.09 AM IST

പാലാ നഗരസഭ ഭരണസമിതിയിലെ ഭിന്നത : കലിപ്പ് തീരണില്ലല്ലോ!

കേസ് പിൻവലിച്ചില്ലെങ്കിൽ യു.ഡി.എഫുമായി സഹകരിക്കില്ലെന്ന് സ്വതന്ത്ര മുന്നണിയംഗം ബിജു പുളിക്കക്കണ്ടം

പാലാ: പാലാ നഗരസഭ ഭരണസമിതിയിലെ ഭിന്നത തീരുന്നില്ല. തങ്ങൾക്കെതിരെയെടുത്ത കള്ളക്കേസ് പിൻവലിച്ചില്ലെങ്കിൽ യു.ഡി.എഫുമായി സഹകരിക്കില്ലെന്ന് അറിയിച്ച് സ്വതന്ത്ര മുന്നണിയംഗം ബിജു പുളിക്കക്കണ്ടം ഇന്നലെ രംഗത്തുവന്നു. ' യു.ഡി.എഫ് നേതൃത്വം അറിയാൻ' എന്ന തലക്കെട്ടിൽ വിശദമായ കത്താണ് ബിജു പുളിക്കക്കണ്ടം പുറത്തുവിട്ടത്.

കത്തിലെ പ്രധാന കാര്യങ്ങൾ; പാലാ നഗരസഭയിലെ വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ് തയ്യാറാക്കിയത്. കൗൺസിലറായ ബിജു പുളിക്കക്കണ്ടം എന്ന ഞാൻ, സ്വതന്ത്ര കൂട്ടായ്മയിലെ അംഗമാണ്. തിരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫ്. നേതൃത്വത്തിന്റെ ആശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ചാണ് സ്വതന്ത്ര മുന്നണി പ്രവർത്തിച്ചു പോന്നത്..

നിർഭാഗ്യവശാൽ ചില കാര്യങ്ങൾ, പാലായിലെ യു.ഡി.എഫിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന രീതിയിൽ ഉണ്ടാകുകയും അക്കാര്യങ്ങൾ പരിഹരിക്കാനാവാതെ നീണ്ടപോകയും ചെയ്തു.

ഒരു ഓട്ടോ സ്റ്റാൻഡ് മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പട്ട സംഭവങ്ങളാണ് ഇപ്പോഴത്തെ പ്രതിസഡിക്ക് കാരണമായി പൊതുവെ പറയപ്പെടുന്നുണ്ടെങ്കിലും അതിനും മാസങ്ങൾക്കു മമ്പേ അഭിപ്രായവ്യത്യാസങ്ങൾ രൂപപെട്ടിരുന്നു.

ഓട്ടോ സ്റ്റാൻഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാലാ നഗരസഭയിലെ യു.ഡി.എഫ്. പാർലമെന്ററി പാർട്ടി യോഗത്തിൽ ചർച്ചയ്ക്ക് വരികയുണ്ടായി. ഇതിനിടയിൽ ബിജു മാത്യൂസ് എന്ന കൗൺസിലറെ ഞാനും അനുജൻ ബിനു പുളിക്കക്കണ്ടവുംമർദ്ദിച്ചുവെന്ന പ്രചാരണവും തുടർന്ന് ഇത് സംബന്ധിച്ച് കള്ളക്കേസുമുണ്ടായി.

ഞാനോ ബിനുവോ ബിജു മാത്യൂസിന്റെ അടുത്ത് ചെല്ലുകയോ ദേഹത്ത് സ്പർശിക്കുകയോ ചെയ്തിട്ടില്ല. വസ്തുത നേരിട്ടറിയാവുന്ന കൗൺസിലർമാരോടും പാർട്ടിഭാരവാഹികളോടും പൊലീസ് യഥാർത്ഥ്യമെന്തെന്ന് ചോദിച്ചറിഞ്ഞിട്ടുമില്ല.

ഈ സാഹചര്യത്തിൽ പാലാ നഗരസഭയിൽ ഇനിയെന്തു നിലപാടെടുക്കണമെന്ന് ഞാൻ ഒരു പുനർചിന്തനം നടത്തുകയാണ്. ഇന്നലത്തെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതെ ഞാൻ വിട്ടു നിന്നിരുന്നു. എന്റെ പേരിലെടുത്ത കള്ളക്കേസ് പിൻവലിച്ച് എനിക്കുണ്ടായ മാനഹാനിക്ക് പരിഹാരമുണ്ടായിലെങ്കിൽ, മേലിൽ നഗരസഭയിൽ യു.ഡു.എഫു മായി സഹകരിച്ച് മന്നോട്ടു പോകാനാവാത്ത അവസ്ഥയുണ്ടെന്ന് യു.ഡി.എഫ് നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1, 19 YEAR OLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL