കുന്ദമംഗലം: 'ക്ലീൻ കുന്ദമംഗലം ഗ്രീൻ കുന്ദമംഗലം' പരിപാടിയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തും കുന്ദമംഗലം ടൗണിലെ വ്യാപാരികളും സംയുക്തമായി "നൈറ്റ് ക്ലീനിംഗ് ഡ്രൈവ്" സംഘടിപ്പിച്ചു. ടൗണിലെ ജനത്തിരക്കും വാഹന തിരക്കും പരിഗണിച്ച് രാത്രി 9 മുതൽ 11 വരെയാണ് ക്ലീനിംഗ് നടത്തിയത്. തുടർന്നും അതാത് സ്ഥാപനങ്ങൾ പരിസര പ്രദേശം വൃത്തിയായി സൂക്ഷിക്കാൻ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷംസീറ ഷമീർ, ശ്രീബ പുൽകുന്നുമ്മൽ, ടി.കെ ഹിതേഷ് കുമാർ, എം ബാബുമോൻ, ബിജു പൂതക്കണ്ടി, പി പവിത്രൻ, ഷൈജ വളപ്പിൽ, പി ജയശങ്കർ, എം വിനോദ്, ഒ വേലായുധൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |