നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു. കെ.എം രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.അബ്ദുൽ ജലീൽ, പി.വി. ജയലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി രാജുലാൽ എം.പി, സുമയ്യ പാട്ടത്തിൽ, അബ്ബാസ് കണേക്കൽ എന്നിവർ പ്രസംഗിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ചന്ദ്രി സ്വാഗതവും പി.ടി.കെ. ആയിഷ നന്ദിയും പറഞ്ഞു. പുറമേരി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീദ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അലിമത്ത് നീലഞ്ചേരിക്കണ്ടി, അജയൻ പുതിയോട്ടിൽ, ഷംസു മഠത്തിൽ, സി.ഡി.എസ് ചെയർപേഴ്സൺ കെ.സ്വപ്ന തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |