മേപ്പയ്യൂർ: മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും മേപ്പയ്യൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ വി.എച്ച്.സി.ഇയുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് മഴക്കാല രോഗ ബോധവത്ക്കരണ ക്ലാസും പുകയില വിരുദ്ധ ദിനാചരണ പ്രതിജ്ഞയും നടത്തി. മേപ്പയ്യൂർ വി.എച്ച്.സി.ഇയിൽ മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ എ.എം ബോധവത്ക്കരണ ക്ലാസും ശ്രീജേഷ് ഇടത്തുംകര പുകയില വിരുദ്ധ ദിനാചരണ പ്രതിജ്ഞയും ചൊല്ലികൊടുത്തു.കൊതുകുജന്യ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുവാനും വെള്ളിയാഴ്ചകളിൽ സ്കൂളുകളിൽ ഡ്രൈ ഡേ ആചരിക്കുവാനും പുകയിലയുടെയും ലഹരിയുടെയും ഉപയോഗത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടതാണെന്നും തീരുമാനിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ടി. കെ.പ്രമോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിജി. പി.ടി സ്വാഗതവും എൻ എസ് എസ് ലീഡർ ഹന ഫാത്തിമ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |