SignIn
Kerala Kaumudi Online
Friday, 05 June 2026 5.38 AM IST

ലഹരിയെ 'തൂഫാനാക്കി' തുടങ്ങി കേസ് 415, അറസ്റ്റ് 513

drug
ലഹരി

കോഴിക്കോട്: ലഹരിക്കെതിരെ സർക്കാർ ആരംഭിച്ച 'തൂഫാൻ ദി നാർക്കോ' ഹണ്ടിൽ ജില്ലയിൽ ഇതുവരെ തൂക്കിയത് 513 പേരെ. 415 പേർക്കെതിരെ കേസെടുത്തു. പ്രത്യേക സ്‌ക്വാഡും നാർക്കോട്ടിക് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ 6.071 ഗ്രാം എം.ഡി.എംഎയും 199.80 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ജില്ലയിൽ സ്ഥിരമായി ലഹരി മരുന്നു സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്ത സംഭവത്തിൽ 6 പേരെ സ്ഥിരം ലഹരി മരുന്നു കുറ്റവാളിയുടെ പട്ടികയിൽപ്പെടുത്തി. സിറ്റി കമ്മിഷണർ ഓഫീസ് പരിധിയിൽ രണ്ടു പ്രതികളുടെ സ്വത്തുക്കളും ഒരു വാഹനവും കണ്ടുകെട്ടി. രണ്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡ്, ആശുപത്രികൾ എന്നിവയുടെ പരിസരങ്ങളിലായിരുന്നു പരിശോധന.

ലഹരി കേസ് - 2026

കൂടുതൽ അളവിൽ പിടികൂടിയത് - 21

ചെറിയ അളവിൽ പിടികൂടിയത് -23

ഉപയോഗിച്ച് പിടിയിലായവർ - 340

പിടികൂടിയ എം.ഡി.എം.എ - 2.655 കിലോ

കഞ്ചാവ് - 51.475 കിലോ

കഞ്ചാവ് ചെടി - 2 .

മെത്താംഫെറ്റമിൻ - 9.9 ഗ്രാം

ബ്രൗൺഷുഗർ - 16.91 ഗ്രാം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL