മുക്കം: ജില്ലാപഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ മെമ്പർ മിസ്ഹബ് കീഴരിയൂർ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി എസ്.എസ്.എൽ.സി ,പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് ഉന്നത വിജയികൾക്കുള്ള സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു. സി.കെ കാസിം എം.എൽ.എ ഉദ്ഘാടനംചെയ്തു. മിസ് ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. പി.ജി മുഹമ്മദ് മുഖ്യപ്രഭാഷണവും നിസാം കാരശ്ശേരി ആമുഖഭാഷണവും നടത്തി. പി.ആർ അജിത , മുസീർ കാരമൂല,ജംഷീദ് ഒളകര, ജാഫർ ചോണോട്, ആയിശബി, സീനത്ത് അള്ളി, അമീന ഭാനു, ഹസീന ബഷീർ, സികെ വിജീഷ് നെല്ലിക്കാപറമ്പ്, ഹസീന കക്കാട്, കെ കോയ, യൂനുസ്, മജീദ് പുതുക്കുടി പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |