മലപ്പും: ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ തുല്യതാ സമ്പർക്ക പഠന കേന്ദ്രങ്ങളിൽ ഇലക്ടറൽ ലിറ്ററസി ക്ലാസ് സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പിന്റെ ആവശ്യകത എല്ലാ ജനവിഭാഗങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി ഇലക്ടറൽ ലിറ്ററസി ക്ലാസ്സുകൾ, വോട്ടർ പ്രതിജ്ഞ, വോട്ട് മരം നടീൽ, വോട്ട് ഓർമ്മകൾ പങ്കുവയ്ക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
ഇലക്ടറൽ ലിറ്ററസി ക്ലാസ്സിന്റെ ജില്ലാതല ഉദ്ഘാടനം സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.വി.ശാസ്തപ്രസാദ് നിർവ്വഹിച്ചു. കോട്ടപ്പടി ഗവ.എച്ച്.എസ്.എസ് തുല്യത സമ്പർക്ക പഠന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പച്ച മലയാളം കോഴ്സ് അദ്ധ്യാപിക ജിബിൻഷ തറയിൽ അദ്ധ്യക്ഷത വഹിച്ചു. തുല്യത സെന്റർ കോ-ഓർഡിനേറ്റർമാരായ കെ.അജിതകുമാരി, വി.ഹേമലത സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
