SignIn
Kerala Kaumudi Online
Sunday, 10 May 2026 3.09 AM IST

കന്നുകാലികളുടെ ലഭ്യത ഉറപ്പ് വരുത്തണം: ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ

Increase Font Size Decrease Font Size Print Page
d
d

മലപ്പുറം: ജില്ലയിൽ ഇറച്ചിക്കാവശ്യമായ കന്നുകാലികളുടെ ലഭ്യതയ്ക്ക് പരിഹാരം കാണണമെന്നും മാംസവിലയിൽ ഏകീകരണം കൊണ്ടുവരണമെന്നും ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അയൽ ജില്ലകളിൽ കിലോക്ക് 400നും 500 ഇടയിൽ ഇറച്ചി വിൽക്കുമ്പോൾ മലപ്പുറം ജില്ലയിൽ 340 നും 320 നുമാണ് വിൽപ്പന നടത്തുന്നത്. മ റ്റൊരു ജില്ലയിലുമില്ലാത്ത അനാവശ്യമായ കിടമത്സരവും അനുബന്ധ പ്രശ്നങ്ങളും ജില്ലയിലെ മാംസ വ്യാപാരത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത
സംസ്ഥാന വൈസ് പ്രസിഡന്റ് ഖാലിദ് മഞ്ചേരി, ജില്ലാ സെക്രട്ടറി കുരിക്കൾ ശിഹാബ്, മലപ്പുറം യൂണിറ്റ് പ്രസിഡന്റ് പി അബദുൾ നാസർ തുടങ്ങിയവർ പറഞ്ഞു.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.