മലപ്പുറം: ഹയർസെക്കൻഡറി പ്ലസ്ടു പരീക്ഷാഫലം പുറത്ത് വന്നപ്പോൾ 75.65 ശതമാനം വിജയം നേടി മലപ്പുറം ജില്ല. 51,751 പേർ ഉപരിപഠനത്തിന് അർഹരായി. ഏറ്റവും കൂടുതൽ വിദ്യാത്ഥികൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്, 4,621 പേർ. കഴിഞ്ഞ വർഷവും ഏറ്റവും കൂടുതൽ വിദ്യാത്ഥികൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലായിരുന്നു. 242 സ്‌കൂളുകളിലായി 68,410 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് തിരൂരങ്ങാടി ഗവ.എച്ച്.എസ്.എസിലാണ്. ഇവിടെ വിജയ ശതമാനം 85.39 ശതമാനം. 835 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്.
ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 9,389 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 5,182 പേർ ഉപരിപഠനത്തിന് അർഹരായി. വിജയശതമാനം 55.19. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 259 പേരാണ്. ഓപ്പൺ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നതും മലപ്പുറം ജില്ലയിലായിരുന്നു.
ടെക്നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 350 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 222 പേർ ഉപരിപഠനത്തിന് അർഹരായി. വിജയശതമാനം 63.43. ഏഴ് പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. മുഴുവൻ മാർക്ക് നേടിയത് രണ്ട് വിദ്യാർത്ഥികളാണ്. എസ്.എസ്.എംഎച്ച്.എസ്.എസ് തെയ്യാലിങ്ങലിലെ എ.ഹരികൃഷ്ണൻ, എ.എസ്.എം എച്ച്.എസ്.എസ് വെളിയഞ്ചേരിയിലെ ടി.അനിസ ഹിസാന മുഴുവൻ മാർക്കും നേടി.
രണ്ടാംവർഷ വി.എച്ച്.എസ്.ഇ പരീക്ഷയിൽ 66.25 ശതമാനമാണ് ജില്ലയിലെ വിജയം. 2,483 പേർ പരീക്ഷ എഴുതിയതിൽ 1,645 പേർ ഉപരിപഠനത്തിന് അർഹരായി. കഴിഞ്ഞ വർഷത്തെ വിജയശതമാനം 64.81 ആയിരുന്നു. സേ പരീക്ഷ ജൂൺ 29ന് നടക്കും. ജൂൺ 29 മുതൽ ജൂലായ് മൂന്ന് വരെയാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ.
100 ശതമാനം വിജയം നേടിയ സ്‌കൂളുകൾ
മോഡേൺ എച്ച്.എസ്.എസ് പോട്ടൂർ, ഐഡിയൽ ഇംഗ്ലീഷ് എച്ച്.എസ്.എസ് കടകശ്ശേരി, എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂർ, സുല്ലമുസലാം ഓറിയന്റൽ എച്ച്.എസ്.എസ് ആരീക്കോട്, കെ.കെ.എം എച്ച്.എസ്.എസ് ചീക്കോട്, എ.എം.എച്ച്.എസ്.എസ് വേങ്ങൂർ, കാരുണ്യഭവൻ എച്ച്.എസ്.എസ് ഫോർ ദി ഡെഫ് വാഴക്കാട്
വി.എച്ച്.എസ്.ഇ 100 ശതമാനം വിജയം
ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ, പി.എം.എസ്.എ.വി.എച്ച്.എസ്.എസ് ചാപ്പനനങ്ങാടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |