SignIn
Kerala Kaumudi Online
Thursday, 28 May 2026 4.39 AM IST

മഴക്കാലപൂർവ്വ ശുചീകരണം

mazhakalpoorva
വളാഞ്ചേരി നഗരസഭയിലെ കടുങ്ങാട് ഡിവിഷനിൽ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിനിൽ നിന്ന്

വളാഞ്ചേരി:'ആരോഗ്യമുള്ള നാടിനായി കൈകോർക്കാം' സന്ദേശവുമായി വളാഞ്ചേരി നഗരസഭയിലെ കടുങ്ങാട് ഡിവിഷനിൽ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിന് തുടക്കമായി. കുളമംഗലത്തെ മനക്കൽ കുളവും പരിസരവും പൂർണ്ണമായും ശുചീകരിച്ചാണ് തുടക്കമായത്. വളാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലറും വാർഡ് വികസന സമിതി കൺവീനറുമായ സിദ്ധീഖ് ഹാജി അദ്ധ്യക്ഷനായി. തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, വിവിധ പ്രാദേശിക ക്ലബ്ബ് പ്രതിനിധികൾ തുടങ്ങിയവരാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്. ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് റഊഫ്, പി.എച്ച്.ഐ റെജി, നൂറുൽ ആബിദ് നാലകത്ത്, പി.കെ.അബ്ബാസ്, റീഫ വർഗീസ്, ശ്രീജ കണിയാരത്ത്, മാജി ആന്റണി, കെ.ടി.മുനീറ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL