മലപ്പുറം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഇ.ഡി നടത്തിയ റെയ്ഡിനെതിരെ സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പോസ്റ്റാഫീസ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറയേറ്റ് അംഗം ഇ.ജയൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സമ്മദ് താനാളൂർ അദ്ധ്യക്ഷനായി. പി.പി.സൈതലവി, കെ.ടി.ശശി, കെ.വി.സിദ്ദീഖ്, കെ.ടി.എസ്.ബാബു, പി.അജയർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
