പാലക്കാട്: ലോകകപ്പിനോടനുബന്ധിച്ച് പാലക്കാട് മേഴ്സി കോളജിലെ വനിതാ താരങ്ങളുടെ സൗഹൃദ ഫുട്‌ബാൾ മത്സരം ഒതുങ്ങോട് മേടാർ ടർഫ് മൈതാനിയിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.എം.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ.അശോകൻ ജേതാക്കൾക്ക് ട്രോഫി വിതരണം ചെയ്തു. സെക്രട്ടറി പി.എം.ബിജു, മുൻ സന്തോഷ് ട്രോഫി പരിശീലകൻ പി.കെ.രാജീവ്, എം.വഹീത, എം.രാമചന്ദ്രൻ, ഫുട്‌ബാൾ കോച്ച് എസ്.ഷിജു, ടേബിൾ ടെന്നീസ് കോച്ച് എച്ച്.നിതിന്, അജിമോൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |