SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.13 AM IST

നിവേദനം നൽകി

mala

റാന്നി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരിൽ മുൻ സർക്കാർ അയ്യപ്പ വിശ്വാസികൾക്ക് നേരെ എടുത്ത കള്ളക്കേസുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് അഡ്വ.പഴകുളം മധു എം.എൽ.എ ആവശ്യപ്പെട്ടു. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി വി.ഡി.സതീശനെ നേരിൽ കണ്ടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ച് നിവേദനം സമർപ്പിച്ചത്. ആചാര സംരക്ഷണത്തിനായി സമാധാനപരമായി പ്രതിഷേധിച്ച പതിനായിരക്കണക്കിന് ഭക്തരെയാണ് മുൻ സർക്കാർ പ്രതിക്കൂട്ടിലാക്കിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചുമത്തിയ ഇത്തരം വ്യാജ കേസുകൾ വിശ്വാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം ദുസഹമാക്കുകയാണെന്ന് എം.എൽ.എ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL