SignIn
Kerala Kaumudi Online
Friday, 29 May 2026 5.16 AM IST

യൂറോപ്യൻ യൂണിയൻ ഫെലോഷിപ്പ്

dr-pratheek-suresh

വർക്കല: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി മദ്രാസിലെ പൂർവ വിദ്യാർത്ഥിയായ ഡോ.പ്രതീക് സുരേഷിന് യൂറോപ്യൻ യൂണിയന്റെ മേരി സ്കോഡോവ്സ്ക-ക്യൂറി ആക്ഷൻസ് (എം.എസ്.സി.എ) പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ലഭിച്ചു. 'മൈക്രോ-പിൻ" എന്ന തന്റെ ഗവേഷണത്തിന് 100ൽ 98 സ്കോർ നേടിയതോടെയാണ് നേട്ടം. ലണ്ടനിലെ ഇംപീരിയൽ കോളേജിൽ രണ്ടുവർഷത്തെ പദ്ധതിക്ക് ഡോ.പ്രതീക് നേതൃത്വം നൽകും. ഇടവ മൂന്നുമൂല വീട്ടിൽ എസ്.സുരേഷ് കുമാറിന്റെയും എൻ.നിർമ്മലയുടെയും മകനാണ്. ഭാര്യ:അമൃത.എസ്.ആർ (എൻജിനിയർ,യു.എസ്.ടി).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL