SignIn
Kerala Kaumudi Online
Thursday, 28 May 2026 4.40 AM IST

സി.പി.അബൂബക്കറിന് യാത്രഅയപ്പ്

abubacker

തൃശൂർ: സാഹിത്യ അക്കാഡമി സെക്രട്ടറി സി.പി.അബൂബക്കറിന് ജീവനക്കാരുടെയും സുഹൃത്തുക്കളുടെയും യാത്രഅയപ്പ്. സാഹിത്യ അക്കാഡമി ഓഫീസിൽ നടന്ന ചടങ്ങ് വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. അക്കാഡമി സെക്രട്ടറിയായിരിക്കെ ക്യുവർ കമ്യൂണിറ്റിക്കായി നിരവധി കാര്യങ്ങൾ ചെയ്യാനായെന്നും സാഹിത്യോത്സവം ഉൾപ്പെടെ സംഘടിപ്പിച്ചതിൽ ജീവനക്കാരുടെ പ്രയത്‌നം വലുതാണെന്നും അബൂബക്കർ പറഞ്ഞു. നേരത്തെ ചുമതലയൊഴിഞ്ഞ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ചടങ്ങിൽ പങ്കെടുത്തില്ല. മാനേജർ പി.കെ.മിനി, പബ്ലിക്കേഷൻ ഓഫീസർ നയനതാര, ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL