SignIn
Kerala Kaumudi Online
Thursday, 28 May 2026 4.40 AM IST

ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്

kalari

ഗുരുവായൂർ: തൃശൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ 42ാമത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരം നാളെയും 30നുമായി ഗുരുവായൂരിൽ നടക്കുമെന്ന് ഭാരവാഹികളായ കെ.പി.കൃഷ്ണദാസ്, ഇ.ജി.സത്യപ്രകാശ്, കെ.പി.ദിനേശൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ പൂക്കോട് സാംസ്‌കാരിക കായിക സമുച്ചയത്തിൽ വച്ച് നടക്കുന്ന മത്സരങ്ങളിൽ 32ഓളം കളരികളിൽ നിന്നായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഏകദേശം 350ൽപ്പരം കുട്ടികൾ പങ്കെടുക്കും. ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL