
കൊടുങ്ങല്ലുർ: ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ കലശച്ചടങ്ങുകൾക്ക് താമരശ്ശേരി മേക്കാട്ട് ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഇന്നലെ വൈകിട്ട് തുടക്കമായി. ഇന്ന് വൈകിട്ട് ശിവന് ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, 25 കലശാഭിഷേകം (പൂജ), ഭഗവതീങ്കൽ ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, വൈകീട്ട് സ്ഥല ശുദ്ധി എന്നിവ നടക്കും. നാളെ അഗ്നിജനനം, തത്ത്വഹോമം, തത്ത്വകലശ പൂജ, ബ്രഹ്മകലശ പൂജ, വൈകിട്ട് പരികലശ പൂജ, അധിവാസ ഹോമം, അധിവാസ പൂജ നടക്കും. തിങ്കളാഴ്ച പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം എന്നിവയോടെ ചടങ്ങുകൾ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |