
തൃശൂർ: ലൈബ്രറിയും ലൈബ്രേറിയനുമില്ലാത്ത വിദ്യാലയങ്ങളിൽ നിന്നും മികവ് നേടാനാകില്ലെന്ന് ഇന്ത്യൻ അക്കാഡമിക് ലൈബ്രറി അസോസിയേഷൻ പൊതുയോഗം. കേരള കാർഷിക സർവകലാശാല മുൻ ചീഫ് ലൈബ്രേറിയൻ അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു. പൂന എം.ഐ.ടി സർവകലാശാല ലൈബ്രേറിയൻ ഡോ. നിതിൻ ജോഷി അദ്ധ്യക്ഷനായി. കെ.എഫ്.ആർ.ഐ ലൈബ്രറി സയന്റിസ്റ്റ് വി.ആർ.അരുൺ, രാജസ്ഥാൻ ആദിവാസി സർവകലാശാല ലൈബ്രറി സയൻസ് അദ്ധ്യാപകൻ അക്ഷയ് കുമാർ, കോയമ്പത്തൂർ സുഗുണ കോളേജ് ലൈബ്രേറിയൻ ഡോ. മെൽവിൽ ജെഭരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രൊഫ. ഡോ. എ.ടി.ഫ്രാൻസിസ് (പ്രസിഡന്റ്), മുജീബ് റഹിമാൻ (ജനറൽ സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |