SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.03 PM IST

അക്ഷയ തൃതീയ ആഘോഷത്തിന് ജുവലറികൾ

akgsma

സ്വർണ വ്യാപാരത്തിന് ഉണർവാകും

കൊച്ചി: വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയായ(ചാന്ദ്രദിനം) അക്ഷയതൃതീയ

ദിനമായ ഏപ്രിൽ 19ന് സ്വർണാഭരണ വിപണിയിൽ മികച്ച ഉണർവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജുവലറികൾ. വരൾച്ചയിൽ നിന്നും ഭൂമിക്ക് സാന്ത്വന സ്‌പർശമായി ഭഗീരഥ മുനിയുടെ തപസിലൂടെ ഗംഗാനദി സ്വർഗത്തിൽ നിന്നുമെത്തിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണ് വിശ്വാസം. ഈ ദിനത്തിൽ ദാനധർമ്മങ്ങൾ പുണ്യമാണെന്നും സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ലെന്നും പുരാതന കാലം മുതൽ വിശ്വസിക്കുന്നു. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ കണക്കാക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന സ്വർണ വ്യാപാരം ഈ ദിവസമാണ്. കേരളത്തിലെ ചെറുതും വലുതുമായ 12000 ൽ അധികം സ്വർണ വ്യാപാര ശാലകൾ അക്ഷയ തൃതീയക്കായി ഒരുങ്ങി.ഈ ദിവസം മുൻകൂട്ടി ബുക്ക് ചെയ്തവരടക്കം 5 ലക്ഷം കുടുംബങ്ങൾ വാങ്ങാനെത്തുമെന്നാണ് പ്രതീക്ഷ.

പരമ്പരാഗതമായ ഉത്സവാഘോഷത്തോടെ ഇത്തവണത്തെ അക്ഷയ തൃതീയ വരവേൽക്കാൻ ഒരുങ്ങുകയാണ് സ്വർണ വ്യാപാര മേഖല

അഡ്വ. എസ്.അബ്ദുൽ നാസർ

ജനറൽ സെക്രട്ടറി

കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360