SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.15 AM IST

ടാറ്റാ ക്യാപ്പിറ്റൽ സ്വർണപ്പണയ വായ്പാരംഗത്തേക്ക്

gold

കൊച്ചി: ടാറ്റ ഗ്രൂപ്പിന്റെ ധനകാര്യ സേവന സ്‌ഥാപനമായ ടാറ്റ ക്യാപ്പിറ്റൽ ലിമിറ്റഡ് (ടി.സി.എൽ) തൃശൂർ ആസ്ഥാനമായ യോഗക്ഷേമം ലോൺസ് ലിമിറ്റഡിനെ ഏറ്റെടുത്ത് സ്വർണപ്പണയ വായ്പാ രംഗത്ത് പ്രവേശിക്കുന്നു.

കേരളം, കർണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്‌ഥാനങ്ങളിൽ 162 ശാഖകളുള്ള യോഗ് ലോൺസിൽ ടാറ്റ ക്യാപ്പിറ്റൽ 93 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. ടാറ്റ ക്യാപ്പിറ്റൽസിനു യോഗ് ലോണിന്റെ 88.5ശതമാനം ഓഹരി ലഭിക്കും. യോഗ ലോൺസിന് 320 കോടി രൂപയുടെ മൂല്യമാണ് കണക്കാക്കിയത്. രണ്ടുവർഷത്തിനകം ഇരു കമ്പനികളും ലയിപ്പിക്കുമെന്ന് യോഗ് ലോൺസ് എം.ഡിയും സി.ഇ.ഒ യുമായ ഐ. ഉണ്ണികൃഷ്ണൻ പറഞ്ഞു.

യോഗ് ലോൺസ് ഡയറക്ടർ സന്തോഷ് കുറുപ്പ്, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റും കമ്പനി സെക്രട്ടറിയുമായ കെ. രാജേഷ്‌കുമാർ, വൈസ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായ പി. പ്രസാദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360