SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.15 AM IST

ജോയ്ആലുക്കാസിന്റെ യു.എസിലെ പുതിയ ഷോറൂം ന്യൂജഴ്‌സിയിൽ

joy-alukkas

ന്യൂജഴ്‌സി: ആഗോള ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ യു.എസിലെ എട്ടാം ഷോറൂം ന്യൂജഴ്‌സിയിലെ ഇസെലിനിൽ (42 മാർക്കോണി അവന്യൂ) തുറന്നു. വുഡ്ബ്രിഡ്ജ് ടൗൺഷിപ്പ് മേയർ ജോൺ ഇ. മക്കോർമക് ഉദ്ഘാടനം നിർവഹിച്ചു. ജോയ്ആലുക്കാസ് ജുവലറി സി.ഇ.ഒ. ജോൺ പോൾ ആലുക്കാസ്, ഡയറക്ടർ സോണിയ ആലുക്കാസ് എന്നിവർ പങ്കെടുത്തു.

കാലിഫോർണിയ, ചിക്കാഗോ, ടെക്‌സസ് തുടങ്ങിയ പ്രമുഖ നഗരങ്ങൾക്ക് പിന്നാലെയാണ് ന്യൂജഴ്‌സിയിലും ഷോറൂം തുറന്നത്. പുതിയ ഷോറൂമിൽ ആധുനികപാരമ്പര്യ ശൈലിയിലുള്ള അതിവിപുലമായ സ്വർണ, വജ്ര, ബ്രൈഡൽ ആഭരണ ശേഖരം ഒരുക്കിയിട്ടുണ്ട്.

യു.എസ്. പ്രവർത്തനങ്ങളുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് പുതിയ ഷോറൂമിൽ ഗോൾഡ്, ഡയമണ്ട്, പോൾകി ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 30 ശതമാനം ഫ്‌ളാറ്റ് ഇളവും ഉറപ്പായ സമ്മാനങ്ങളും ലഭിക്കും. അമേരിക്കയിലെ ബിസിനസ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഷോറൂമെന്ന് ജോൺ പോൾ ആലുക്കാസ് പറഞ്ഞു. വാർഷിക ഓഫറുകൾ ജൂലായ് 19 വരെയും ഉദ്ഘാടന ഓഫറുകൾ 26 വരെയും ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360