SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.52 AM IST

ക്ഷീര കർഷകർക്ക് മലബാർ മിൽമയുടെ വമ്പൻ ഓണ സമ്മാനം

milma

കോഴിക്കോട്: മലബാർ മിൽമ ക്ഷീര കർഷകർക്ക് ഓണസമ്മാനമായി 5.04 കോടി രൂപ നൽകും. അധിക പാൽ വിലയായി 420 ലക്ഷം രൂപയും കാലിത്തീറ്റ സബ്സിഡിയായി 84 ലക്ഷം രൂപയുമാണ് ഓണക്കാലത്ത് നൽകുന്നത്. ജൂൺ ഒന്നു മുതൽ 30വരെ മേഖലാ യൂണിയന് ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങൾ വഴി നൽകിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ട് രൂപ വീതമാണ് അധിക പാൽ വിലയായി നൽകുക. ഇക്കാലയളവിൽ സംഭരിച്ച 210 ലക്ഷം ലിറ്റർ പാലിന്റെ അധിക വിലയായി 4.20 കോടി രൂപ മലബാറിലെ ആറ് ജില്ലകകളിലെ ക്ഷീര കർഷകർക്ക് വരും ദിവസങ്ങളിൽ ലഭിക്കും . മേഖലാ യൂണിയനിലെ ക്ഷീര സംഘങ്ങളിലൂടെ വിതരണം നടത്തുന്ന മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റ, മിൽമ ബൈപ്രോ കാലിത്തീറ്റ എന്നിവയ്ക്ക് 50 കിലോ ചാക്കൊന്നിന് 100 രൂപ വീതവും എം.ആർ.ഡിഎഫിന്റെ പെല്ലറ്റ് രൂപത്തിലുള്ള ടിഎംആർ കാലിത്തീറ്റ ചാക്കൊന്നിന് 50 രൂപ വീതവും ഈ മാസം സബ്സിഡി നൽകും.

സൈലേജിനും സബ്സിഡി

വിതരണം തടസ്സപ്പെടുമ്പോൾ സംഘങ്ങൾ നേരിട്ടു വാങ്ങുന്ന സൈലേജിനും സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകർക്ക് കിലോഗ്രാമിന് 75 പൈസ വീതവും സംഘങ്ങൾക്ക് 25 പൈസ വീതവുമാണ് സബ്സിഡി ലഭിക്കുക. കാലിത്തീറ്റ സബ്സിഡി ഇനത്തിൽ 84 ലക്ഷം രൂപ കർഷകർക്ക് ലഭിക്കും.

അധിക പാൽ വില തുക ആഗസ്റ്റ് ഒന്നു മുതൽ 10 വരെയുള്ള പാൽ വിലയോടൊപ്പം ക്ഷീര സംഘങ്ങളുടെ അക്കൗണ്ടിലേക്ക് നൽകും. സംഘങ്ങൾ ഈ തുക ഓണത്തിനു മുൻപ് ക്ഷീര കർഷകർക്ക് കൈമാറും

കെ.എസ്. മണി

മിൽമ ചെയർമാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MILMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360