
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കൊപ്പം ഭക്ഷണം കഴിച്ചത് കൗതുകമായി. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ യൂണിഫോം ധരിച്ച് അരമണിക്കൂറോളം അവർക്കൊപ്പം ചെലവഴിച്ചു. ഡൽഹിയിലെ ബംഗാളി മാർക്കറ്റിനു സമീപമുള്ള തൊദർമൽ പാർക്കിൽ നിലത്തിരുന്ന് പ്രശ്‌നങ്ങൾ കേട്ടു. വിലക്കയറ്റം, എണ്ണവില വർദ്ധന, ജീവിത ചെലവ് വർദ്ധിച്ചത് തുടങ്ങിയവ ഡ്രൈവർമാർ ചൂണ്ടിക്കാട്ടി. പാർലമെന്റിൽ വിഷയം ഉന്നയിക്കാമെന്ന് രാഹുൽ വാക്കു കൊടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |