SignIn
Kerala Kaumudi Online
Thursday, 11 June 2026 4.35 AM IST

​പ്ര​ധാ​ന​മ​ന്ത്രിയെ​ ​അ​ഭി​ന​ന്ദി​ച്ച് കേന്ദ്ര​​​ ​മന്ത്രിസഭ:  ലഭിച്ചത് '​രാ​ഷ്‌ട്രം​ ​ആ​ദ്യം" ​എ​ന്ന​ ​ആ​ദ​ർ​ശത്തിനുള്ള പിന്തുണ

READ ENGLISH VERSION
modi

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റുവിനെ പിന്തള്ളി പ്രധാനമന്ത്രി പദത്തിൽ റെക്കാഡ് കുറിച്ച നരേന്ദ്ര മോദിക്ക് കേന്ദ്ര മന്ത്രിസഭയുടെ അഭിനന്ദനം. പദവിയിൽ തുടർച്ചയായി 4399 ദിവസമാണ് മോദി പൂർത്തിയാക്കിയത്. 4398 ആയിരുന്നു നെഹ്റുവിന്റെ റെക്കാഡ്. യോഗം മോദിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കി. മന്ത്രിമാർ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. പ്രധാനമന്ത്രി നന്ദി പറഞ്ഞു.

'രാഷ്ട്രം ആദ്യം' എന്ന ആദർശവുമായി നയിക്കുന്ന നേതാവിന് ജനങ്ങൾ നൽകിയ അഭൂതപൂർവമായ പിന്തുണയാണ് ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നതെന്ന് പ്രമേയത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ 2047 ഓടെ വികസിത രാഷ്ട്രമായി മാറുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്തെ ജനങ്ങളെ സുരക്ഷിതരാക്കുകയും നഷ്ടപ്പെട്ട ആത്മാഭിമാനവും അന്തസ്സും വീണ്ടെടുക്കുകയും ചെയ്തതാണ് പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ നേട്ടമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അനുമോദന സന്ദേശത്തിൽ പറഞ്ഞു. ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്‌ണനും കേന്ദ്ര മന്ത്രിമാരും ആശംസകൾ നേർന്നു.

 ആശംസയുമായി ലോക നേതാക്കൾ

ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു, മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു കെനിയൻ പ്രസിഡന്റ് വില്യം സമോയി റൂട്ടോ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജയ് മ്യൂങ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ്, ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്, ജർമ്മൻ ചാൻസലർ ബുണ്ടസ്‌കാൻസ്‌ലർ ഫ്രെഡറിക് മെർസ്, പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ, ട്രിനിഡാഡ് ആൻഡ് ടുബാഗോ പ്രധാനമന്ത്രി കമാൽ പെർസാദ്-ബിസേസർ തുടങ്ങി നിരവധി രാഷ്ട്രത്തലവൻമാരും അഭിനന്ദനങ്ങൾ നേർന്നു.

 ഇ​ച്ഛാ​ശ​ക്തി​യു​ള്ള​ ​നേ​താ​വ്: എ​ൻ.​ഡി.​എ​ ​യോ​ഗം

​ധീ​ര​മാ​യ​ ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ ​പി​ന്തു​ട​രാ​നു​ള്ള​ ​ഇ​ച്ഛാ​ശ​ക്തി​യു​ള്ള​ ​നേ​താ​വാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യെ​ന്ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ 12​-ാം​ ​വാ​ർ​ഷി​ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഡ​ൽ​ഹി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​എ​ൻ.​ഡി.​എ​ ​മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും​ ​യോ​ഗം​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ്ര​ധാ​ന​മ​ന്ത്രി​പ​ദം​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കാ​ലം​ ​വ​ഹി​ച്ചെ​ന്ന​ ​റെ​ക്കാ​ഡ് നേ​ടിയമോ​ദി​യെ​ ​അ​ഭി​ന​ന്ദി​ച്ച് ​പ്ര​മേ​യം​ ​പാ​സാ​ക്കി. വെ​ല്ലു​വി​ളി​ക​ളെ​ ​ധീ​ര​മാ​യ​ ​പ​രി​ഷ​‌്‌​കാ​ര​ങ്ങ​ളി​ലൂ​ടെ​ ​അ​ദ്ദേ​ഹം​ ​മ​റി​ക​ട​ന്നു​വെ​ന്ന് ​പ്ര​മേ​യ​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി. ആ​ന്ധ്രാ​ ​മു​ഖ്യ​മ​ന്ത്രി​ ​ച​ന്ദ്ര​ബാ​ബു​ ​നാ​യി​ഡു​ ​അ​വ​ത​രി​പ്പി​ച്ച​ ​പ്ര​മേ​യം​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ,​ ​കേ​ന്ദ്ര​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​രാ​ജ്‌​നാ​ഥ് ​സിം​ഗ്,​ ​നാ​ഗാ​ലാ​ൻ​ഡ് ​മു​ഖ്യ​മ​ന്ത്രി​ ​നെ​യ്ഫി​യു​ ​റി​യോ,​ ​ഛ​ത്തീ​സ്ഗ​ഡ് ​മു​ഖ്യ​മ​ന്ത്രി​ ​വി​ഷ്ണു​ദേ​വ് ​​​​​സാ​യ് ,​ഘ​ട​ക​ക​ക്ഷി​ ​നേ​താ​ക്ക​ളാ​യ​ ​ജി​ത​ൻ​ ​റാം​ ​മാ​ഞ്ചി,​ ​എ​ച്ച്‌.​ഡി.​ ​കു​മാ​ര​സ്വാ​മി,​ ​ഏ​ക്‌​നാ​ഥ് ​ഷി​ൻ​ഡെ,​ ​ചി​രാ​ഗ് ​പാ​സ്വാ​ൻ,​ ​ജ​യ​ന്ത് ​ചൗ​ധ​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​പി​ന്തു​ണ​ച്ചു.​ ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​അ​നു​പ്രി​യ​ ​പ​ട്ടേ​ൽ​ ​പ്ര​മേ​യം​ ​വാ​യി​ച്ചു.

 ‌​പാ​ർ​ട്ടി​യെ​ക്കാ​ൾ​ ​വ​ലു​ത് രാ​ജ്യം​:​ ​പ്ര​ധാ​ന​മ​ന്ത്രി
പാ​ർ​ട്ടി​യേ​ക്കാ​ൾ​ ​വ​ലു​ത് ​രാ​ജ്യ​മെ​ന്ന​ ​മ​നോ​ഭാ​വ​മു​ള്ള​തി​നാ​ൽ​ ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടി​ല്ലെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​മ​റു​പ​ടി​ ​പ്ര​സം​ഗ​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​അ​സാ​ധ്യ​മെ​ന്ന് ​ക​രു​തി​യ​ ​തീ​രു​മാ​ന​ങ്ങ​ൾ,​ ​കൃ​ത്യ​മാ​യി​ ​എ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞെ​ന്ന് ​ജ​മ്മു​കാ​ശ്‌​മീ​രി​ലെ​ 370​-ാം​ ​വ​കു​പ്പ് ​റ​ദ്ദാ​ക്കി​യ​ത് ​അ​ട​ക്കം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​വി​ശ​ദീ​ക​രി​ച്ചു.​ ​ദേ​ശീ​യ​ ​താ​ത്‌​പ​ര്യം​ ​മു​ൻ​നി​ർ​ത്തി​യു​ള്ള​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​ഇ​നി​യും​ ​വ​രു​മെ​ന്നും​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360