SignIn
Kerala Kaumudi Online
Sunday, 05 July 2026 7.34 AM IST

ഉള്ളി സംഭരണ വില 13% വർദ്ധിപ്പിച്ചു

s

ന്യൂഡൽഹി: ഉള്ളി സംഭരണ വില കേന്ദ്രസർക്കാർ 13 ശതമാനം വർദ്ധിപ്പിച്ചു. പുതുക്കിയ സംഭരണ വില ഇന്നലെ പ്രാബല്യത്തിൽ വന്നതോടെ ക്വിന്റലിന് 1,875ൽ നിന്ന് 2,125 രൂപയായി. കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനാണ് നടപടിയെന്ന് കേന്ദ്രം വ്യക്തമാക്കി. വിലക്കയറ്റം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള കരുതൽശേഖരം ഊർജ്ജിതമാക്കാനും കൂടിയാണിത്. പ്രധാന ഉത്പാദന കേന്ദ്രങ്ങളായ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്,ഗുജറാത്ത് എന്നിവിടങ്ങളിലെ നിലവിലെ സ്റ്റോക്ക് തൃപ്തികരമാണ്. നിലവിൽ, സംഭരിച്ച ഉള്ളിയുടെ കാര്യത്തിൽ രാജ്യത്ത് യാതൊരുവിധ ക്ഷാമവും ഉള്ളതായി സൂചനകളില്ല. അഖിലേന്ത്യാ തലത്തിൽ ഉള്ളിയുടെ ശരാശരി ചില്ലറ വില കിലോയ്ക്ക് 31 രൂപയാണ്. ഉള്ളി കയറ്റുമതി സാധാരണ നിലയിലാണ് തുടരുന്നതെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360