
മുംബയ്: മഹാരാഷ്ട്രയിൽ പ്രതിശ്രുത വധു കൊലപ്പെടുത്തിയ വ്യവസായി കേതൻ അഗർവാളിന്റെ മുത്തച്ഛൻ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നാണ് പൂനെ സ്വദേശിയായ ദേവിചന്ദ് അഗർവാളിന്റെ (71) മരണം. കേതന്റെ മരണത്തോടെ മാനസികമായി തകർന്ന
അദ്ദേഹം അവശനിലയിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ജൂൺ 18നാണ് ലോഹഗഡ് കോട്ടയിൽ നിന്ന് വീണ് കേതൻ അഗർവാൾ മരിച്ചത്. പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. സംഭവത്തിൽ പ്രതിശ്രുത വധു സിയ ഗോയലിനെയും കാമുകൻ ചേതൻ ചൗധരിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |