
ന്യൂഡൽഹി: വിദ്യാഭ്യാസ സമ്പദ്രായത്തിലെ പോരായ്‌മകൾ പുറത്തുകൊണ്ടുവരാൻ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന സംവാദ പരിപാടി ഇന്ന് ഡെറാഡൂണിൽ നടക്കും. കഴിഞ്ഞ മാസം രാജസ്ഥാനിലെ കോട്ടയിൽ സംഘടിപ്പിച്ച പരിപാടിയുടെ തുടർച്ചയാണിത്. വൈകിട്ട് ഡെറാഡൂൺ റേസ്കോഴ്‌സ് റോഡിലെ ബന്നു സ്‌കൂൾ ഗ്രൗണ്ടിലാണ് ഛാത്രോം കീ ഗൂംഞ്ച് (വിദ്യാർത്ഥികളുടെ ശബ്‌ദം) എന്ന് പേരിട്ട പരിപാടി. സമൂഹമാദ്ധ്യമങ്ങൾ വഴി പരിപാടിക്ക് വൻ പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്. ഇതിനകം 2,54,142 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്‌തതായി കോൺഗ്രസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |