
ഇടപെട്ട് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: നിരാഹാര സത്യാഗ്രഹം തുടരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുകിന് ചികിത്സ ഉറപ്പാക്കാൻ കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി. ഓരോ ജീവനും വിലപ്പെട്ടതാണെന്ന് നിരീക്ഷിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്ദറിൽ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് വാങ്‌ചുകിന്റെ സത്യാഗ്രഹം. സമരം 19 ദിവസം പിന്നിട്ടു. ആരോഗ്യനില മോശമായ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്ന പൊതുതാത്പര്യഹർജിയാണ് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാദ്ധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇന്നലെ പരിഗണിച്ചത്. ദിവസവും ആരോഗ്യനില വിലയിരുത്തി ചികിത്സ ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു. പാലിക്കുമെന്ന് കേന്ദ്രം ഉറപ്പുനൽകി. നിലവിൽ സർക്കാർ ഡോക്‌ടർമാർ പരിശോധന നടത്തുന്നുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. വർഷകാല സമ്മേളനത്തിനായി പാർലമെന്റ് തുറക്കുന്ന ജൂലാ 20ന് അവിടേക്ക് മാർച്ച് നടത്താൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |