
അറ്റ്‌ലാന്റ : ലോകകപ്പിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ എംബാപ്പയെ മറികടന്ന് മെസി. ഇരുവർക്കും എട്ട് ഗോളുകൾ വീതമാണുള്ളതെങ്കിലും സെമിയിൽ രണ്ട് അസിസ്റ്റുകൾ നൽകിയതോടെ മെസി ഗോൾഡൻ ബൂട്ടിനുള്ള മത്സരത്തിൽ മുന്നിലെത്തുകയായിരുന്നു. ഗോൾഡൻ ബൂട്ടിനായി ഗോളെണ്ണത്തിൽ ടൈ വന്നാൽ അസിസ്റ്റും പരിഗണിച്ചാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.
മെസിക്ക് എട്ടുഗോളുകൾക്കൊപ്പം നാല് അസിസ്റ്റുകളുമുണ്ട്. എംബാപ്പെയ്ക്ക് എട്ടുഗോളുകളും മൂന്ന് അസിസ്റ്റുകളും. ലൂസേഴ്സ് ഫൈനൽ എംബാപ്പെയ്ക്കും ഫൈനൽ മെസിക്കുമുള്ളതിനാൽ ഇതിൽ മാറ്റമുണ്ടാകാം.ഈ ലോകകപ്പിൽ പ്രീ ക്വാർട്ടർ വരെ എല്ലാമത്സരങ്ങളിലും മെസി സ്കോർ ചെയ്തിരുന്നു. ഗോളടിയിൽ എർലിംഗ് ഹാലാൻഡ് (7), ജൂഡ് ബെല്ലിംഗ്ഹാം,ഹാരി കേൻ (6 വീതം) മെസിക്കും എംബാപ്പെയ്ക്കും പിന്നിൽ. അഞ്ച് അസിസ്റ്റുകൾ നൽകിയ ഫ്രഞ്ച് താരം മൈക്കേൽ ഒലിസെയാണ് ഇക്കാര്യത്തിൽ ഒന്നാമൻ. മെസി, മാർട്ടിൻ ഒഡേഗാർഡ് (നോർവേ), ബ്രാഹിം ഡയസ് (മൊറോക്കോ),ബ്രൂണോ ഗ്വിമേറസ് (ബ്രസീൽ) എന്നിവർ നാല് അസിസ്റ്റുകളുമായി പിന്നിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |