
നെയ്റോബി: കെനിയയിൽ ആഴ്ചകളായി തുടരുന്ന ശക്തമായ മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 108 ആയെന്ന് നാഷണൽ പൊലീസ് സർവീസ് അറിയിച്ചു. മാർച്ച് 6 വൈകിട്ട് മുതലാണ് തലസ്ഥാനമായ നെയ്റോബി അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിന്നൽ പ്രളയങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. വൈദ്യുതി വിതരണവും വ്യോമഗതാഗതവും താറുമാറായി. 2,700ലേറെ കുടുംബങ്ങൾക്ക് വീട് നഷ്ടമായി. അതേ സമയം, മഴയുടെ കാഠിന്യം ചില മേഖലകളിൽ കുറഞ്ഞു. എന്നാൽ, ജലാശയങ്ങളും ഡ്രെയിനേജ് സംവിധാനങ്ങളും കരകവിഞ്ഞൊഴുകുന്നതിനാൽ വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |