SignIn
Kerala Kaumudi Online
Saturday, 16 May 2026 3.00 AM IST

മെഡിക്കൽ വിമാനം തകർന്ന് വീണു: 4 മരണം

a

ന്യൂ മെക്സികോ: ന്യൂ മെക്സികോയിലെ കാപിറ്റൽ പർവതനിരകളിൽ മെഡിക്കൽ വിമാനം തകർന്ന് വീണ് പൈലറ്റും മെഡിക്കൽ ജീവനക്കാർക്കുമുൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം. അപകടത്തെ തുടർന്ന് മേഖലയിൽ കാട്ടുതീ പടർന്നത് ആശങ്ക വർദ്ധിപ്പിച്ചു. ഉച്ചയോടെ തീ 35 ഏക്കറിലേക്ക് വ്യാപിച്ചിരുന്നു.

ട്രാൻസ് എയ്റോ മെഡ്ഇവാക് എന്ന കമ്പനിയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. റഡാർ ബന്ധം അധികൃതർക്ക് നഷ്ടപ്പെട്ടിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിലാണ് വിമാനം കണ്ടെത്തിയത്.അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.2025ൽ ഫിലാഡൽഫിയയിലുണ്ടായ അപകടത്തിൽ 8 പേരും അരിസോണയിലുണ്ടായ അപകടത്തിൽ നാല് പേരും മരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360