
മാലെ: മാലദ്വീപിലെ സമുദ്രാന്തര ഗുഹകളിൽ പര്യവേഷണം ചെയ്യുന്നതിനിടെ അഞ്ച് ഇറ്റലിക്കാർക്ക് ദാരുണാന്ത്യം. വാവു അറ്റോളിൽ 50 മീറ്റർ താഴ്ചയിൽ സ്ഥിതി ചെയ്യുന്ന സമുദ്രാന്തര ഗുഹകളിൽ ഡൈവിംഗിനിടെയാണ് അപകടം. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡൈവിംഗ് അപകടമാണിത്. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. പ്രതികൂല കാലവസ്ഥയായതിനാൽ മറ്റുള്ളവരെ കണ്ടെത്താനായില്ല.
ഇറ്റാലിയൻ സ്വദേശികളായ മോണിക്ക മോണ്ടെഫാൽകോൺ, ജോർജിയ സോമാക്കൽ, ഫെഡറിക്കോ ഗ്വാൾട്ടിയേരി, മുരിയൽ ഒഡെനിനോ, ജിയാൻലൂക്ക ബെനെഡെറ്റി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഡ്യൂക്ക് ഒഫ് യോർക്ക് എന്ന ആഡംബര സഫാരി ബോട്ടിൽ നിന്നാണ് അഞ്ചംഗ സംഘം കടലിലിറങ്ങിയത്. ജിയാൻലൂക്ക ബെനഡെറ്റി ബോട്ടിലെ ഓപ്പറേഷൻസ് മാനേജരാണ്. ഇയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |