SignIn
Kerala Kaumudi Online
Thursday, 18 June 2026 5.20 AM IST

മോദിയോട് മെലോനി 'അതേയ്,​ നമ്മളാണ് ഫേമസ് കപ്പിൾ'

d

പാരീസ്: ' നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ"- ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിയ്ക്കിടെ ഗ്രൂപ്പ് ഫോട്ടോയെടുക്കാനെത്തിയപ്പോൾ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി നിറഞ്ഞുചിരിച്ചു. അങ്ങനെ 'മെലഡി" ( മോദി-മെലോനി സൗഹൃദത്തിന് സോഷ്യൽ മീഡിയ നൽകിയ പേര് )​ വീണ്ടും വൈറലായി. ഗ്രൂപ്പ് ഫോട്ടോയ്ക്കെത്തിയ മോദിയെ കണ്ടപ്പോൾ 'വീണ്ടും കണ്ടതിൽ സന്തോഷം" എന്ന് പറഞ്ഞുകൊണ്ടാണ് മെലോനി സ്വീകരിച്ചത്. തുടർന്ന് ഇരവരുടെയും സൗഹൃദത്തിനുള്ള ജനപ്രീതിയെക്കുറിച്ച് മോദി സൂചിപ്പിച്ചു, ചിരിച്ചുകൊണ്ട് 'അതെ,​ നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മെലോനി പറഞ്ഞു.

2023ൽ ദുബായിൽ നടന്ന കോപ് 28 ഉച്ചക്കോടിക്കിടെ മോദിയ്‌ക്കൊപ്പമുള്ള സെൽഫി മെലോനി പങ്കുവച്ചത് ആഗോള തലത്തിൽ വൈറലായിരുന്നു. കഴിഞ്ഞ മാസം റോം സന്ദർശനത്തിനിടെ മോദി മെലോനിക്ക് മെലഡി മിഠായി നൽകിയപ്പോഴും ലോകം ചോദിച്ചു,​ ' മെലഡി എങ്ങനെയാ ഇത്ര ചോക്ലേറ്റിയായത്..."

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360