ആലപ്പുഴ: ട്രെയിനിൽവച്ച് മദ്യം നൽകി മലയാളി വിദ്യാർത്ഥിനിയെ സൈനികൻ പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജധാനി എക്‌സ്‌പ്രസിൽ വ്യാഴാഴ്ചയാണ് സംഭവം. തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് പരാതി നൽകിയത്.
പ്രതി ജമ്മുകാശ്മീരിൽ സൈനികനാണ്. ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. വിദ്യാർത്ഥിനി ഉടുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. പ്രതി പിന്നീട് ഇവരുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് മദ്യം നൽകി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
ട്രെയിൻ തിരുവനന്തപുരത്തെത്തിയപ്പോൾ വിദ്യാർത്ഥിനി ഇറങ്ങി. വീട്ടിലെത്തിയ ശേഷം ഭർത്താവിനോടാണ് ലൈംഗിക അതിക്രമത്തെക്കുറിച്ച് പറഞ്ഞത്.തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി യുവതി വിഷാദ രോഗത്തിന് ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |