SignIn
Kerala Kaumudi Online
Thursday, 10 September 2026 8.48 PM IST

ഇസാഫ് ബാങ്ക് 31-ാം വാർഷികം നടന്നു

esaf

കൊച്ചി: ഇസാഫിന്റെ 31-ാം സ്ഥാപകദിനം നബാർഡ് ചെയർമാൻ കെ.വി. ഷാജി ഉദ്ഘാടനം ചെയ്തു. ഇസാഫ് ഗ്രൂപ്പ് ഒഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് സ്ഥാപകദിന സന്ദേശം നൽകി. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഇസാഫ് മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ. പോൾ തോമസ് പറഞ്ഞു. നബാർഡ് ചെയർമാൻ പദവിയിലെത്തിയ ആദ്യ മലയാളിയായ കെ.വി. ഷാജിയെ ചടങ്ങിൽ ആദരിച്ചു.

മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് വലക്കാവ് ക്ഷീര വ്യവസായ സഹകരണ സംഘത്തിനും കുളുമയ് പാലുല്പാദക കമ്പനിക്കും സ്‌പെഷ്യൽ ജൂറി പരാമർശം മഹാരാഷ്ട്രയിലെ ജയ് സർദാർ കൃഷി വികാസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിക്കും ലഭിച്ചു. ഇസാഫ് കോഓപ്പറേറ്റീവ് നിർമിച്ചു നൽകുന്ന സ്‌നേഹവീടുകളുടെ താക്കോൽദാനവും ജീവനക്കാർക്കുള്ള പുരസ്‌കാരദാനവും നടന്നു. ഇസാഫ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ആർ. ബില്ലി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജൻ, പി. ബാലചന്ദ്രൻ എം.എൽ.എ, ഇസാഫ് ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ, ഡയറക്ടർ ഡോ. ജേക്കബ് സാമുവൽ, സെഡാർ റീറ്റെയ്ൽ എം.ഡി അലോക് തോമസ് പോൾ, ഒറ്റപ്പാലം നഗരസഭ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാൻ ടി. ലത, ഇസാഫ് കോഓപ്പറേറ്റീവ് സി,ഇ,ഒ ക്രിസ്തുദാസ് കെ.വി. എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360