SignIn
Kerala Kaumudi Online
Thursday, 04 June 2026 9.21 AM IST

രണ്ട് സ്ത്രീകളുടെ ഭർത്താവായ നൂറുദ്ദീൻ അവിവാഹിതയായ റസിയയെ കൊലപ്പെടുത്തിയത് ലൈംഗിക ബന്ധത്തിന് ശേഷം, കൊലയ്ക്ക് കാരണം ഇതായിരുന്നു

jail

തൃശൂർ : വിവാഹവാഗ്ദാനം നൽകി അവിവാഹിതയായ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി, സ്വർണ്ണാഭരണം കവർന്ന കേസിൽ പ്രതിക്ക് ജീവപര്യന്തവും ലക്ഷം രൂപ പിഴയും ശിക്ഷ. മൂന്ന് കുട്ടികളുടെ പിതാവും രണ്ട് സ്ത്രീകളുടെ ഭർത്താവുമായ പുന്നയൂർ വില്ലേജ് അകലാട് ദേശത്ത് കണ്ടാണത്ത് വീട്ടിൽ അബ്ദുൾ റഹിമാൻ മകൻ നൂറുദ്ദീൻ എന്ന നൂറുവാണ് (46 ) പുന്നയൂർ കൊല്ലംപറമ്പ് അബൂബക്കർ മകൾ റസിയയെ (26 ) ലൈംഗിക ബന്ധത്തിന് ശേഷം കൊലപ്പെടുത്തിയത്.


കേസിൽ പ്രതിക്ക് ജീവപര്യന്തവും ലക്ഷം രൂപ പിഴയും ആഭരണം കവർന്നതിൽ മൂന്ന് വർഷം കഠിനതടവുമാണ് തൃശൂർ ജില്ലാ കോടതി ജഡ്ജ് പി.എൻ.വിനോദ് വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷം അധിക തടവിനും കൊല്ലപ്പെട്ട യുവതിയുടെ കണ്ടെടുത്ത ആഭരണങ്ങൾ ബന്ധുക്കൾക്ക് നൽകുന്നതിനും കോടതി ഉത്തരവായി.

2013 ജനുവരി 29നായിരുന്നു സംഭവം. വിവാഹവാഗ്ദാനം നൽകി യുവതിയെ വശീകരിച്ച് കൊണ്ടുവന്ന് പ്രതിയുടെ ജ്യേഷ്ഠൻ മുസ്തഫയുടെ വീടിന്റെ പിറകുവശത്തുള്ള വിറകുപുരയിൽ വച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. തുടർന്ന് തിരികെ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടതോടെ യുവതി നിരസിച്ച് കരഞ്ഞ് ബഹളം വച്ചു. ഇതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സമീപസ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരായ വി.കെ.രാജു, ബാബു കെ.തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, IMPRISONMENT, MAN, RAPES, KILLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY