കൊച്ചി: കേരള അഡ്വെർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ(കെ.ത്രി.എ) പ്രസിഡന്റായി ലീഡ്സ് അഡ്വെർടൈസിംഗിലെ കെ. വി കൃഷ്ണകുമാറിനെ തിരഞ്ഞെടുത്തു. പോപ്പിൻസ് മീഡിയ സൊല്യൂഷൻസിലെ പ്രജീഷ് ഒ.പിയാണ് ജനറൽ സെക്രട്ടറി, ഇൻഫോക്കസ് മീഡിയ സൊല്യൂഷൻസിന്റെ ബിനോ പോൾ ട്രഷററുമാണ്. വൈസ് പ്രസിഡന്റ് സുനിൽ കാത്തെ (കാത്തെ അഡ്വെർടൈസിംഗ്), ജോയിന്റ് സെക്രട്ടറി ശിവകുമാർ (സെൻട്രൽ അഡ്വെർടൈസിംഗ്). എക്സിക്യൂട്ടീവ് അംഗങ്ങളായി എബി ജോർജ്, നൗഫൽ, അനിൽ നായർ, മുഹമ്മദ് ഫൈസൽ, ബാലകൃഷ്ണൻ പെരിയ എന്നിവരേയും, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായി രാജു മേനോൻ, ജോൺസ് വളപ്പില, കുര്യാക്കോസ് ജോസ്, രാജീവ് എ.ടി., ഷൈൻ പോൾ, സന്ദീപ് നായർ എന്നിവരേയും തിരഞ്ഞെടു ത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |