SignIn
Kerala Kaumudi Online
Thursday, 18 June 2026 3.11 AM IST

നാലു കിലോ കഞ്ചാവ് പിടികൂടി: ഒരാൾ അറസ്റ്റിൽ

കായംകുളം: ആലപ്പുഴ എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ 4.100 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കൂട്ടാളികളായ രണ്ടു പേർക്കെതിരെ കേസെടുത്തു.

100 ഗ്രാം കഞ്ചാവുമായി കൃഷ്ണപുരം പുതുവൽ വീട്ടിൽ അൻഷാസ്ഖാനാണ് (32) ആദ്യം പിടിയിലായത്. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ടൗണിലെ ലോഡ്ജിൽ നിന്ന് നാലു കിലോ കഞ്ചാവ് പിടിച്ചെടുത്തത്. കൃഷ്ണപുരം ലാലു ഭവനത്തിൽ ലാലു (40), കൃഷ്ണപുരം വെമ്പാലിൽ വയലിൽ വീട്ടിൽ ബിനീഷ് (38) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ബിനീഷിന്റെ കഞ്ചാവ് കച്ചവടം തന്ത്രപരമായിരുന്നു. ലാലുവിന്റെ പേരിൽ ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് ശേഖരിച്ച ശേഷം ബിനീഷിനോട് കഞ്ചാവ് ആവശ്യപ്പെടുന്നവർക്ക് അൻഷാസിന്റെ ഗൂഗിൽ പേ നമ്പറിൽ പണം ഇടാൻ ആവശ്യപ്പെടുകയും പണം ലഭിച്ചു കഴിഞ്ഞാൽ ലാലുവിനെ കൊണ്ട് കഞ്ചാവ് വിതരണം ചെയ്യുകയുമായിരുന്നു. ഒരു മാസത്തെ രഹസ്യ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്സെടുക്കാൻ കഴിഞ്ഞത്. അൻഷാസ് പിടിയിലായത് അറിഞ്ഞ് രണ്ടും മൂന്നും പ്രതികളായ ലാലുവും ബിനീഷും രക്ഷപ്പെടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY