SignIn
Kerala Kaumudi Online
Saturday, 13 June 2026 11.51 PM IST

സഞ്ജയ് ഖന്ന ബി.പി.സി.എൽ ചെയർമാൻ

sanjay

കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി സഞ്ജയ് ഖന്നയെ നിയമിച്ചു.
പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലെ സെർച്ച് കം സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശയിൽ കേന്ദ്ര മന്ത്രിസഭ നിയമനത്തിന് അംഗീകാരം നൽകി. ബി.പി.സി.എൽ റിഫൈനറീസ് വിഭാഗം ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. റിഫൈനറി പ്രവർത്തനങ്ങളിലും പദ്ധതി നിർവഹണത്തിലും സഞ്ജയ് ഖന്നക്ക് ദീർഘകാലപരിചയസമ്പത്തുണ്ട്. തിരുച്ചിറപ്പള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് കെമിക്കൽ എൻജിനീയറിംഗിൽ ബിരുദവും മുംബയ് സർവകലാശാലയിൽ നിന്ന് ഫിനാൻസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബി.പി.സി.എല്ലിന്റെ റിഫൈനിംഗ് മെച്ചപ്പെടുത്തുന്നതിലും പെട്രോകെമിക്കൽ ഉത്പാദനശേഷി വർദ്ധിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, BPCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360