SignIn
Kerala Kaumudi Online
Tuesday, 30 June 2026 11.36 AM IST

അതിൽനിന്നും കിട്ടുന്ന പണം കൊണ്ട് എന്റെ മകളുടെ വിവാഹം നടത്തും: നിർഭയ പ്രതികളെ തൂക്കിലേറ്റാൻ പോകുന്ന ജലാദ് പറയുന്നു

nirbhaya

രാജ്യത്തെ നടുക്കിയ നിർഭയ കൊലക്കേസിലെ പ്രതികളെ തൂക്കിലേറ്റാൻ താൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാരായ പവൻ ജല്ലാദ്. കഴിഞ്ഞ നാലുമാസമായി ഈ നിമിഷത്തിനുവേണ്ടി താൻ പ്രാർത്ഥിക്കുകയായിരുന്നുവെന്നും ഒടുവിൽ തന്നെത്തേടി ആ വിളി എത്തിയിരിക്കുകയാണെന്നും ജല്ലാദ് പറയുന്നു. പ്രതികളെ തൂക്കിലേറ്റും മുൻപ് ആരാച്ചാർ മദ്യപിക്കുമെന്നത് കെട്ടുകഥയാണെന്നും ഒരു തുള്ളി മദ്യം പോലും കഴിക്കാതെയാകും താൻ ഈ കൃത്യം നിർവഹിക്കുകയെന്നും ജല്ലാദ് തുറന്നു പറയുന്നു.

നാലുപേരെയും തൂക്കിക്കൊന്നാൽ ഒരു ലക്ഷം രൂപ സർക്കാർ പാരിതോഷികമായി നൽകുകയെന്നും ജാവേദ് പറയുന്നു. ആ തുക കൊണ്ട് മകളുടെ വിവാഹം നന്നായി നടത്താനാകുമെന്നും മീററ്റ് സ്വദേശിയായ ജല്ലാദ് കൂട്ടിച്ചേർത്തു. ജില്ല വിട്ട് പുറത്ത് പോകരുതെന്ന് ജില്ലാ ഭരണകൂടം ആരാച്ചാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഡമ്മി പരിശോധനയ്ക്കായി ജല്ലാദിനെ ജയിൽ അധികൃതർ തിഹാർ ജയിലിലേക്ക് എത്തിക്കും. ഒരാളെ തൂക്കിലേറ്റുന്നതിന് 25,000 രൂപയാണ് ജലാദിന് ജയിൽ അധികൃതർ നൽകുക. നാലുപേരെ ഒന്നിച്ച് തൂക്കിലേറ്റുമ്പോഴാണ് പ്രതിഫലം ഒരു ലക്ഷം രൂപയായി വർദ്ധിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NIRBHAYA CASE, NEW DELHI, INDIA, EXECUTIONER, TIHAR JAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360