SignIn
Kerala Kaumudi Online
Tuesday, 02 March 2021 4.35 AM IST

സെസ്: കയറ്റുമതിയിൽ 45 ശതമാനം ഇടിവ്

exports

ന്യൂഡൽഹി: രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളിൽ (സെസ്)​ നിന്നുള്ള കയറ്റുമതി നടപ്പുസാമ്പത്തിക വർഷം ജൂൺ വരെയുള്ള കാലയളവിൽ 45 ശതമാനം ഇടിഞ്ഞുവെന്ന് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ (ഇ.പി.സി.ഇ.എസ്)​ വ്യക്തമാക്കി. മാനുഫാക്‌ചറിംഗ് കയറ്റുമതി മൂല്യം മുൻവർഷത്തെ സമാന കാലയളവിലെ 75,​436 കോടി രൂപയിൽ 41,​699 കോടി രൂപയിലേക്ക് താഴ്‌ന്നു.

അതേസമയം,​ സോഫ്‌റ്റ്‌വെയർ,​ സേവന കയറ്റുമതി അഞ്ചു ശതമാനം മെച്ചപ്പെട്ടു. 1.05 ലക്ഷം കോടി രൂപയിൽ നിന്ന് 1.11 ലക്ഷം കോടി രൂപയിലേക്കാണ് വർദ്ധന. ഇന്ത്യയിൽ നിന്നുള്ള മൊത്തം കയറ്റുമതി ജൂലായിൽ 10.2 ശതമാനം കുറഞ്ഞിരുന്നു. 2,​364 കോടി ഡോളറാണ് ജൂലായിലെ കയറ്റുമതി വരുമാനം. ഇറക്കുമതിച്ചെലവ് 28.4 ശതമാനം താഴ്‌ന്ന് 2,​847 കോടി ഡോളറായി.

ആഭ്യന്തര വിപണിയിലേക്ക് സെസിൽ നിന്നുള്ള മാനുഫാക്‌ചറിംഗ് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ഇറക്കുമതി ചുങ്കം 'ആത്മനിർഭർ ഇന്ത്യ" കാമ്പയിന്റെ ഭാഗമായി ഒഴിവാക്കണമെന്ന് ഇ.പി.സി.ഇ.എസ് ആവശ്യപ്പെട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, SPECIAL ECONOMIC ZONE, EXPORTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.