SignIn
Kerala Kaumudi Online
Sunday, 27 September 2026 6.07 AM IST

യാത്രാവിലക്കുമായി ആൾദൈവം നിത്യാനന്ദ, കൈലാസത്തിൽ ഇന്ത്യക്കാർ പ്രവേശിക്കരുത് !

nithyannda

ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ തന്റെ രാജ്യമായ 'കൈലാസ'ത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി സ്വയം പ്രഖ്യാപിത ആൾദൈവമായ നിത്യാനന്ദ.
ഇന്ത്യ കൂടാതെ, ബ്രസീൽ, മലേഷ്യ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിലക്കുണ്ട്. നിത്യാനന്ദയുടെ പേരിലുള്ള ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിലക്ക് ഉത്തരവ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്.
ലൈംഗിക പീഡന കേസിൽ പ്രതിയായ നിത്യാനന്ദ 2019ലാണ് ഇന്ത്യയിൽ നിന്ന് മുങ്ങി ഇക്വഡോർ തീരത്തിനടുത്ത ഒരു ദ്വീപിലേക്ക് കടന്നത്. പിന്നീട് ഈ ദീപിന് കൈലാസ എന്ന പേരിട്ട് രാജ്യമായി പ്രഖ്യാപിച്ചു. കൈലാസയെ രാജ്യമായി അംഗീകരിക്കണമെന്ന് യു.എന്നിനോട് നിത്യാനന്ദ ആവശ്യപ്പെടുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GODMAN NITHYANANDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360