SignIn
Kerala Kaumudi Online
Sunday, 13 September 2026 6.34 PM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17.73 കോടി പിന്നിട്ടു; ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കേസുകൾ

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 38.37 ലക്ഷമായി ഉയർന്നു. നിലവിൽ ഒരു കോടി പതിനേഴ് ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു.

വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം ബ്രസീലിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത്. 88,000ത്തിലധികം പേർക്കാണ് രാജ്യത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം പിന്നിട്ടു.മരണസംഖ്യ 4.91 ലക്ഷമായി ഉയർന്നു.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 60,471 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു. നിലവിൽ 9.13 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു. 3.77 ലക്ഷം പേർ മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID 19, INDIA, BRAZIL, COVID DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360