SignIn
Kerala Kaumudi Online
Wednesday, 27 May 2026 10.43 PM IST

ആവനാഴിയിൽ അമ്പൊഴിഞ്ഞു

atanu

ആർച്ചറിയിൽ അതാനുവും പുറത്ത്

ടോക്യോ: അമ്പെയ്ത്തിൽ ഇന്ത്യൻ മെഡൽ സ്വപ്നങ്ങൾ ഇത്തവണയും പൂവണിഞ്ഞില്ല. അവസാന പ്രതീക്ഷയായിരുന്ന അതാനു ദാസും പുരുഷൻമാരുടെ വ്യക്തിഗത ഇനത്തിൽ പ്രീക്വാർട്ടറിൽ പുറത്തായി. ഇന്നലെ ജപ്പാന്റെ തകഹാരു ഫുറുക്കാവോയോട് തോറ്രാണ് അതാനുവിന്റെ മടക്കം. 6-4 ( 27- 25, 28-28, 27- 28, 28-28, 27-26) നായിരുന്നു ജാപ്പനീസ് താരത്തിന്റെ വിജയം. ലണ്ടൻ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവായ ഫുറുക്കോവയ്ക്കെതിരെ മികച്ച പ്രകടനം തന്നെയാണ് അതാനു കാഴ്ചവച്ചത്. കഴിഞ്ഞ ദിവസം ലണ്ടൻ ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവിനെ പ്രീക്വാർട്ടറിൽ വീഴ്ത്തിയാണ് അതാനു ക്വാർട്ടറിൽ എത്തിയത്. മറ്ര് ഇന്ത്യൻ താരങ്ങളായ പ്രവീൺ ജാദവ്, തരുൺ ദീപ് എന്നിവർ നേരത്തേ തന്നെ പുറത്തായിരുന്നു.

കഴിഞ്ഞ ദിവസം ലോക ഒന്നാം നമ്പർ താരവും അതാനുവിന്റെ ഭാര്യയുമായ ദീപികാ കുമാരി വനിതാ വ്യക്തിഗത മത്സരത്തിൽ ക്വാർട്ടറിൽ പുറത്തായിരുന്നു.

സോറി ഇന്ത്യ

രാജ്യത്തിന് മെഡൽ സമ്മാനിക്കാൻ കഴിയാത്തതിൽ അതാനു മത്സര ശേഷം ക്ഷമ ചോദിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയയിരുന്നു അതാനുവിന്റെ വികാര നിർഭരമായ ക്ഷമാപണം. സോറി ഇന്ത്യ, ഒളിമ്പിക്സിൽ രാജ്യത്തിന് മഹത്വം സമ്മാനിക്കാൻ എനിക്ക് കഴിഞ്ഞില്ല. ജനങ്ങളും മാദ്ധ്യമങ്ങളും സായ്‌യും ഇന്ത്യൻ ആർച്ചറി അസോസിയേഷനും ഞങ്ങൾക്ക് നൽകിയ പിന്തുണ വളരെ വലുതായിരിന്നു. എല്ലാവർക്കും നന്ദി. മുന്നോട്ട് പോവുക തന്നെ ചെയ്യും. വേറൊന്നും പറയാനില്ല. ജയ് ഹിന്ദ്.- അതാനു ട്വിറ്ററിൽ കുറിച്ചു.

പ്രതിഷേധവുമായി ദീപിക

മിക്സഡ് ഡബിൾസിൽ അവസാന നിമിഷം തന്റെ പാർട്ണറായി അതാനു ദാസിനെ മാറ്റി പ്രവീൺ ജാദവിനെ കൊണ്ടു വന്നതിനെതിരെ ദീപിക കുമാരി തന്റെ പ്രതിഷേധം പരസ്യമായി അറിയിച്ചു. പുരുഷൻമാരുടെ വ്യക്തിഗത ഇനത്തിലെ റാങ്കിംഗ് റൗണ്ടിന്റെ അടിസ്ഥാനത്തിൽ സ്ഥിരം ഒന്നിച്ച് മത്സരിച്ചിരുന്ന അതാനുവിനെ മാറ്രി പ്രവീൺ ജാദവിനെ പങ്കാളിയായി നിശ്ചയിച്ചതിനെതിരെയായിരുന്നു ദീപിക പ്രതിഷേധമറിയിച്ചത്. റാങ്കിംഗ് റൗണ്ടിൽ അതാനു മുപ്പത്തിയഞ്ചാമതും പ്രവീൺ മുപ്പത്തിരണ്ടാമതുമായിരുന്നു. എന്നാൽ മിക്സഡ് ഡബിൾസ് ടീം തുടക്കത്തിലേ പുറത്തായിരുന്നു.

ആ ആദ്ധ്യായം അവസാനിച്ചതാണ്. ഇനി നമുക്ക് ഒന്നും ചെയ്യാനില്ല. അന്ന് ശക്തമായ തീരുമാനമെടുത്തിരുന്നെങ്കിൽ കാര്യങ്ങൾ മാറിയേനെ എന്ന് തോന്നുന്നു. ടീം കോർഡിനേഷൻ പ്രധാനമാണ്. ഞാനും അതാനുവും വർഷങ്ങളായി ഒന്നിച്ച് പരിശീലിക്കുന്നരും മത്സരിക്കുന്നവരുമാണ്. പക്ഷേ ഇവിടെ ആ തീരുമാനം എല്ലാം തകർത്തു.- ദീപിക പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ATANU DAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360