SignIn
Kerala Kaumudi Online
Wednesday, 01 July 2026 4.07 AM IST

ഹോണിന് സംഗീത ഉപകരണ ശബ്ദം

nitin-gadkari

 നിയമ നിർമ്മാണം ഉടൻ

ന്യൂഡൽഹി: വാഹനങ്ങളുടെ ഹോണായി ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദം മാത്രം ഉപയോഗിക്കുന്നതിന് നിയമ നിർമ്മാണം പരിഗണനയിലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ആംബുലൻസിന്റെയും പൊലീസ് വാഹനങ്ങളുടെയും സൈറണുകളും മാറ്റും. നാസിക്കിലെ ഹൈവേ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗഡ്കരി.

ഓടക്കുഴൽ, തബല, വയലിൻ, മൗത്ത് ഓർഗൻ, ഹാർമോണിയം എന്നിവയുടെ ശബ്ദം ഹോണായി ഉപയോഗിക്കുന്നത് പരിഗണിക്കും. റെഡ് ബീക്കണുകളുടെ ഉപയോഗം നിയന്ത്രിക്കാനായിട്ടുണ്ട്. അടുത്തത് സൈറണുകളാണ്. അതെങ്ങനെ മാറ്റുമെന്നതിൽ ആലോചന നടക്കുകയാണ്.

ആകാശവാണിയിൽ ഒരു സംഗീത ശകലം രാവിലെ കേൾപ്പിക്കുന്നുണ്ട്. ആംബുലൻസ് സൈറണ് പകരം ഇത് ഉപയോഗിക്കാനാവുമോയെന്നാണ് നോക്കുന്നത്. മന്ത്രിമാർ കടന്നു പോവുമ്പോഴെല്ലാം പൊലീസ് വാഹനത്തിൽ നിന്ന് ഇപ്പോൾ കേൾക്കുന്ന സൈറൺ ജനത്തിന് ശല്യമാണെന്നും ഗഡ്കരി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NITIN GADKARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360