കൊൽക്കത്ത: ബംഗാളി ടെലിവിഷൻ നടി പല്ലവി ഡേയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്ത് സാഗ്നിക് ചക്രവർത്തിക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സാഗ്നികാണ് മരണ വിവരം പൊലീസിൽ അറിയിച്ചത്.
ഇന്നലെ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് നടിയെ മരിച്ച നിലയിൽ കണ്ടതെന്ന് സാഗ്നിക് പൊലീസിനോട് പറഞ്ഞു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമേ ഇതിൽ വ്യക്തത വരൂ എന്നും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |