SignIn
Kerala Kaumudi Online
Friday, 11 September 2026 5.37 AM IST

ഗുഡ്‌ലക്ക് ഗോകുലം

gokulam

എ.എഫ്.സി കപ്പിൽ ഗോകുലം ഇന്ന് മാൽഡീവ്‌സ് ക്ലബ് മസിയയെ നേരിടും
കൊൽക്കത്ത: എ.എഫ്.സി കപ്പിൽ വിജയത്തുടർച്ച ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്.സി ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തിൽ മാൽഡീവ്‌സ് ക്ലബായ മസിയയെയാണ് ഗോകുലത്തിന്റെ എതിരാളികൾ. രാത്രി 8.30 മുതൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യമത്‌സരത്തിൽ ഐ.എസ്.എൽ വമ്പൻമാരായ എടികെ മോഹൻ ബാഗാനെ 4-2ന് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് മലബാറിയൻസ് ഇന്ന് മസിയക്കെതിരെ ബൂട്ട് കെട്ടുന്നത്. മറുവശത്ത് ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിംഗ്സിനെതിരെ തോൽവി വഴങ്ങിയതിന്റെ ക്ഷീണം മാറ്റി വിജയവഴിയിൽ എത്തുകയാണ് മസിയയുടെ ലക്ഷ്യം.


മുന്നേ​റ്റത്തിൽ ഫ്ലച്ചർ, ലൂക്ക മജ്‌സൻ മധ്യനിരയിൽ ക്യാപ്‌ടൻ ഷരീഫ് മുഹമ്മദ്, എമിൽ ബെന്നി, ജിതിൻ എന്നിവരാണ് ഗോകുലത്തിന്റെ കരുത്ത്. പ്രതിരോധത്തിൽ പാറപോലെ ഉറച്ചുനിന്ന് എതിർ മുന്നേ​റ്റങ്ങളുടെ മുനയൊടിക്കുന്ന കാമറൂൻ താരം അമിനോ ബൗബ, മുഹമ്മദ് ഉവൈസ് എന്നിവരും മികച്ച ഫോമിലാണ്. എ.ടി.കെക്കെതിരേയുള്ള ആദ്യ മത്സരത്തിൽ ആറു മലയാളികളായിരുന്നു ഗോകുലത്തിനായി ആദ്യ ഇലവനിൽ ഇറങ്ങിയത്. അബ്ദുൽ ഹക്കു, ജിതിൻ, റിഷാദ്, എമിൽ ബെന്നി, താഹിർ സമാൻ, ഉവൈസ് എന്നിവർ. റിഷാദും, ജിതിനും ഗോളും നേടി.

ഗ്രൂപ്പ് ഡിയിൽ ഗോകുലമാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ഗോകുലത്തിനും ബസുന്ധരയ്ക്കും മൂന്ന് പോയിന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയിലെ മുൻതൂക്കം ഗോകുലത്തിന് അനുഗ്രഹമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, GOKULAM FC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360